photo

ആലപ്പുഴ : കുടിശികയായ എട്ട് ശതമാനം ക്ഷാമബത്ത ഉടൻ അനുവദിക്കണമെന്ന് സെറ്റോ ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. ജില്ലാ ചെയർമാൻ റ്റി.ഡി.രാജൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.എസ്.റ്റി.എ.സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് സി.പ്രദീപ് ഉദ്ഘാടനം ചെയ്തു. സെറ്റോ ജില്ലാ കൺവീനർ പി.എ.ജോൺ ബോസ്‌കോ, എൻ.ജി.ഒ അസോസിയേഷൻ ജില്ല പ്രസിഡന്റ് പി.എം.സുനിൽ, പി.വേണു, കെ.എൻ.അശോക് കുമാർ, കെ.ചന്ദ്രകുമാർ, എ.നാസർ, കെ.ഭരതൻ, ആർ.സുരേഷ്, പി.എസ്.സുനിൽ, കെ ടി. സാരഥി, ആർ.ശ്രീജിത്, സോണി പവേലിൽ, ജോസ് എബ്രഹാം സുരേന്ദ്ര സിംഗ്, കെ.ഡി. അജിമോൻ തുടങ്ങിയവർ സംസാരിച്ചു.