ചേർത്തല:അരൂർ നിയോജക മണ്ഡലത്തിലെ വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടുണ്ടെന്നാരോപിച്ച് അരൂർ,തൈക്കാട്ടുശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും പി.ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഡി.സി.സി പ്രസിഡന്റ് എം.ലിജു അദ്ധ്യക്ഷനായി.കോശി.എം.കോശി,സി.കെ.ഷാജിമോഹൻ,എസ്.ശരത്,കെ.ആർ.രാജേന്ദ്രപ്രസാദ്,ആർ.ശശിധരൻ,അഡ്വ.സി.ഡി.ശങ്കർ,സജി കുര്യാക്കോസ്,മുകുന്ദൻപിള്ള,ബി.ബൈജു,എൻ.കെ.വിജയൻ,എം.ആർ.രവി,ദിലീപ്കണ്ണാടൻ,കെ.ഉമേശൻ തുടങ്ങിയവർ പങ്കെടുത്തു.