s

എടത്വ: എടത്വ- രാമങ്കരി റോഡിൽ ചങ്ങംകരി ഭാഗത്ത് റോഡ് പണിക്കായി ടാറും മെറ്റലും മിക്സ്‌ ചെയ്തുവന്ന ടോറസ് മറിഞ്ഞു. തല കീഴായി മറിഞ്ഞ ടോറസിൽ നിന്ന് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു .

കഴിഞ്ഞദിവസം രാവിലെ എട്ടിനായിരുന്നു സംഭവം. ദേവസ്വം വരമ്പിനകം പാടത്തെ നെൽച്ചെടികൾക്കു മുകളിലേക്കാണ് ലോറി വീണത്. വൈകിട്ട് ക്രയിൻ സഹായത്തോടെ കരയ്ക്ക് കയറ്റി. ഒരു സെന്റ് സ്ഥലത്തെ നെൽകൃഷി നശിച്ചിട്ടുണ്ട് .