nellu

കറ്റാനം: കറ്റാനം നെല്ല് ഉത്പാദക സംഘത്തിന്റെ ആഭിമുഖ്യത്തിൽ ആന്നിയിൽ പാടശേഖരത്ത് നെൽക്കൃഷിയിറക്കുന്നു.

30 ഏക്കർ വരുന്ന തരിശുനിലത്താണ് കൃഷി. ചാരുംമൂട്‌ കൃഷി അസിസ്റ്റൻറ് ഡയറക്ടർ പ്രിയാ കെ.നായർ വിത്ത് വിത ഉദ്ഘാടനം ചെയ്തു.
ഭരണിക്കാവ് കൃഷി ഓഫീസർ പി.പ്രീതാകുമാരി നെൽകൃഷിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സംഘം പ്രസിഡൻറ് തോമസ് എം.മാത്തുണ്ണി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫിലിപ്പ് വി.മാത്യു, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് പി.കെ.സുരേന്ദ്രൻ, ഭാരവാഹികളായ അനിൽകുമാർ, മാത്യു വേളങ്ങാടൻ, ശശി പടിപ്പുരയ്ക്കൽ, മീര തുടങ്ങിയവർ പങ്കെടുത്തു.