വള്ളികുന്നം: തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ലഭ്യമാക്കാത്തതിൽ പ്രതിക്ഷേധിച്ച് വള്ളികുന്നം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി യെ തൊഴിലാളികൾ ഉപരോധിച്ചു. ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് ജോലികൾ നടന്നിട്ട് മാസങ്ങളായെന്നും ഇവിടെ പദ്ധതി അട്ടിമറിക്കുകയാണന്നും അവർ ആരോപിച്ചു. ഗ്രാമ പഞ്ചായത്തംഗം അനിൽ വള്ളികുന്നത്തിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 10.30 ന് തുടങ്ങിയ ഉപരോധം 11.30 ഓടെ അവസാനിപ്പിച്ചു. തൊഴിൽ നല്കും വരെ അനിശ്ചിതകാല സമരം തുടരുമെന്നും തൊഴിലാളികൾ പറഞ്ഞു.