ആലപ്പുഴ: അരൂർ നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു സി. പുളിക്കൽ നാമനിർദ്ദേശ പത്രിക നൽകി. എൽ.ഡി.എഫ് നേതാക്കളോടൊപ്പം ഇന്നലെ രാവിലെ പതിനൊന്നിന് പട്ടണക്കാട് ബി.ഡി.ഒയ്ക്കാണ് പത്രിക നൽകിയത്.
മനു സി. പുളിക്കലിന്റെ കൈവശം 1210 രൂപയും ഭാര്യ റോഷൻ തോമസിന്റെ കൈവശം 635 രൂപയുമുണ്ട്. 1500 രൂപയാണ് അമ്മ ആലീസ് സിറിയക്കിന്റെ കൈയിലുള്ളത്.
മനുവിന് 5.97 ലക്ഷത്തിന്റെയും ഭാര്യയ്ക്ക് 16.37 ലക്ഷത്തിന്റെയും അമ്മയ്ക്ക് 3.51 ലക്ഷത്തിന്റെയും ആസ്തിയുണ്ട്. മനുവിന് 3.15 ലക്ഷം, ഭാര്യയ്ക്ക് 35000, അമ്മയ്ക്ക് 2.31 ലക്ഷം എന്നിങ്ങനെയാണ് ബാദ്ധ്യത. പിന്തുടർച്ചയായി കിട്ടിയ ആസ്തി ഇനത്തിൽ മനുവിന് അഞ്ചുലക്ഷം രൂപയുടെയും ഭാര്യയ്ക്ക് 70.66 ലക്ഷത്തിന്റെയും ആസ്തിയുണ്ടെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.