കായംകുളം: പ്രാദേശിക മാദ്ധ്യമ പ്രവർത്തകർക്ക് ക്ഷേമനിധി ഉൾപ്പെടെയുള്ള ആനുകൂല്യം നടപ്പാക്കാൻ ഇടപെടൽ നടത്തുമെന്ന് യു.പ്രതിഭ എം.എൽ.എ പറഞ്ഞു. കേരള ജേർണലിസ്റ്റ് യൂണിയൻ കായംകുളം യൂണിറ്റ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ .
യൂണിറ്റ് പ്രസിഡന്റ് ബിജു പി വിജയൻ അദ്ധ്യക്ഷത വഹിച്ചു. കായംകുളം നഗരസഭാ ചെയർമാൻ അഡ്വ. എൻ.ശിവദാസൻ , യു ഡി എഫ് പാർലമെന്റെറി പാർട്ടി നേതാവ് അഡ്വ.യു. മുഹമ്മദ് , കെ.ജെ.യു സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ ബിശ്വാസ് , നിർവ്വാഹക സമിതി അംഗം വി.അജാമളൻ , ജില്ലാ ആക്ടിംഗ് പ്രസിഡന്റ് വി. പ്രതാപ് , ജില്ലാ സെക്രട്ടറി വാഹിദ് കറ്റാനം ,ട്രഷറർ കെ. സുരേഷ് കുമാർ ,യൂണിറ്റ് സെക്രട്ടറി സജീർ കുന്നുകണ്ടം , താജുദ്ദീൻ ഇല്ലിക്കുളം ,എസ്. ജമാൽ , സി.ഹരിദാസ് , അജയൻ അമ്മാസ് എന്നിവർ സംസാ രിച്ചു.
കാൽ നൂറ്റാണ്ടായി മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്ന ബിജു പി വിജയൻ ,സാമുവൽ ഡേവിഡ് , കെ.ജി.മഹാദേവൻ ,വി.രാജേഷ് ,വാഹിദ് കറ്റാനം , സതീഷ് കുമാർ, ജി.ഹരികുമാർ എന്നിവരെ ആദരിച്ചു.