ചേർത്തല:എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ ജനുവരിയിൽ തൃശൂരിൽ നടക്കുന്ന ഏകാത്മകം മെഗാമോഹിനിയാട്ടം ഇവന്റിന്റെ ലോഗോ പ്രകാശനം ഇന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കും. ചേർത്തല യൂണിയൻ ഓഫീസ് ഹാളിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, യോഗം കൗൺസിലർമാർ, വനിതാസംഘം, സൈബർസേന, യൂത്ത്മൂവ്‌മെന്റ് കേന്ദ്ര സമിതി നേതാക്കൾ, ജില്ലയിലെ യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.