vellappally
vellappally

ആലപ്പുഴ: വരാൻ പോകുന്ന ഉപതിരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയാണ് പാലായിലെ ജനവിധിയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ജനം കഴുതകളാണെന്ന് ഒരു പാർട്ടിക്കാരും വിചാരിക്കരുത്. കേരള കോൺഗ്രസുകാർ തമ്മിലടിച്ചപ്പോൾ ജനം മണ്ടന്മാരാണെന്ന് കരുതിയവർക്കുള്ള ഷോക്ക് ട്രീറ്റ്‌മെന്റാണിത്. ജോസ് കെ.മാണി പക്വത കാണിക്കണം. അച്ഛന്റെ ശൈലി പിന്തുടരാൻ പാടില്ല. പാല ഉപതിരഞ്ഞെടുപ്പ് പിണറായി ഭരണത്തിന്റെ വിലയിരുത്തലാണെന്ന് പറഞ്ഞവർ ഫലം പിണറായി ഭരണത്തിന്റെ വിജയമാണെന്നു കൂടി പറയാൻ തയ്യാറാകണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.