photo

ചേർത്തല: നഗരത്തിലെ വസ്ത്രശാലയിലെ തൊഴിലാളി ദ്റോഹ നടപടിക്കെതിരെ ബി.എം.എസ് നടത്തിയ മാർച്ചിൽ പ്രതിഷേധം ഇരമ്പി.യൂണിയനിൽ അംഗത്വമെടുത്തെന്ന കാരണത്താൽ ആനുകൂല്യങ്ങൾ നൽകാതെ തൊഴിലാളികളെ പിരിച്ചുവിട്ട ഉടമക്കെതിരെ നിരവധി പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് കടയിലേക്ക് മാർച്ച് നടത്തിയത്. 13 വർഷത്തോളം ജോലിചെയ്തവരെയുൾപ്പെടെയാണ് പിരിച്ചുവിട്ടത്. വീണ്ടും ജോലിക്ക് കയറിയ ഇവർക്ക് ഇരിപ്പിടം നൽകാതെയും ശൗചാലയം തറന്നുകൊടുക്കാതെയും തൊഴിലുടമ പീഡിപ്പിക്കുകയാണെന്ന് പരാതി ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയെ തുടർന്ന് ഇവർക്ക് ഇരിപ്പിടം നൽകിയെങ്കിലും ജോലിക്ക് തിരിച്ചെടുക്കില്ലെന്ന നിലപാടാണ് ഉടമ കൈകൊണ്ടത്.ബിഎംഎസ് ഓഫീസിന് മുന്നിൽ നിന്ന് ആരംഭിച്ച മാർച്ചിൽ നൂറ് കണക്കിന് തൊഴിലാളികൾ പങ്കെടുത്തു.തുടർന്ന് വ്യാപാര സ്ഥാപനത്തിന് മുന്നിൽ നടന്ന പ്രതിഷേധ സമ്മേളനം ജില്ലാ പ്രസിഡന്റ് ടി.പി. വിജയൻ ഉദ്ഘാടനം ചെയ്തു.എസ്. അജി അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ബി.രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ അഭിലാഷ് ബെർളി,പ്രദീപ്, മേഖലാ സെക്രട്ടറി ആർ.സന്തോഷ്, സ്‌നേഹാ വിജയൻ എന്നിവർ സംസാരിച്ചു.