അമ്പലപ്പുഴ : തെരുവിൽ അലഞ്ഞു നടന്ന അന്യസംസ്ഥാന സ്വദേശിനിയായ വൃദ്ധക്ക് ഇനി പുന്നപ്ര ശാന്തിഭവനിൽ അഭയം . കായംകുളത്ത് അവശ നിലയിൽ തെരുവിൽ കഴിഞ്ഞിരുന്ന കലാസിയെ സുമനസ്സുകൾ കായംകുളം താലൂക്ക് ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. അവിടെ നിന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.അശുപത്രിയിലെ ചികിത്സക്ക് ശേഷം ഡിസ്ചാർജ് ചെയ്ത കലാസിയെ ശാന്തി ഭവൻ മനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു അൽബിൻ ആശുപത്രിയിലെത്തിയാണ് എറ്റെടുത്തത് .അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം യു.എം.കബീർ , ആശുപത്രിയിലെ ഹെഡ് നഴ്സ്മുരായ നിർമ്മല, ബെൻസി ജോസ്, തെരുവിലെ മക്കൾ ചാരിറ്റി ഇന്ത്യ ജില്ല പ്രസിഡന്റ് നിസാർ വെള്ളാപ്പള്ളി,ഭരവാഹികളായ എം.ഐ. നാസർ ,നാസർ വണ്ടാനം .കുത്ത് മോൻ പുന്നപ്ര.നിസാഹാരിസ് തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു.