gf

ഹരിപ്പാട്: രാഷ്ട്രീയ സ്വാധീനത്തിൽ നിന്നും ക്ഷേത്രങ്ങളെ മോചിപ്പിക്കുന്നതിനായി വിശ്വാസികൾ സംഘടിതരായി മുന്നോട്ടു വരണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ വാർഷിക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വാർഷിക പ്രതിനിധി സമ്മേളനം ജില്ലാ രക്ഷാധികാരി എം.കെ.രവിവർമ്മ രാജ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.പ്രദീപ് അദ്ധ്യക്ഷനായി. സംസ്ഥാന സംഘടനാ സെക്രട്ടറി ടി.യു.മോഹനനൻ, ശബരിഗിരി മേഖലാ ഉപാധ്യക്ഷൻ എൻ.രാധാകൃഷ്ണൻ ശ്രീപദം, സെക്രട്ടറി വി.കെ.ചന്ദ്രൻ, കെ.ടി.രാജു, ഡി.സുരേഷ്, എ.സി.പ്രസന്നൻ, ടി.കെ.അജികുമാർ, എസ്.അജയൻ, ആർ.ഗോപിനാഥൻ നായർ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം സംസ്ഥാന സനാതന ധർമ്മപാഠശാല പ്രമുഖ് എം.വി.രവി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി എം.കെ.രവിവർമ്മ രാജ, പൂവണ്ണാൽ ബാബു, കണിച്ചുകുളങ്ങര വി.സുകുമാരൻ നായർ, വി.മുരളീധരൻ ഹരിപ്പാട് (രക്ഷാധികാരികൾ), പി.പ്രദീപ് (ജില്ലാ പ്രസിഡന്റ്), എൻ.നിർമ്മലാനന്ദൻ, അംബികാദേവി (വൈസ് പ്രസിഡന്റുമാർ), കെ.ടി.രാജു തുറവൂർ (ജില്ലാ സെക്രട്ടറി), എ.സി.പ്രസന്നൻ, ടി.കെ.അജികുമാർ (ജോ.സെക്രട്ടറിമാർ), എസ്.അജയൻ (ട്രഷറർ), ഡി.സുരേഷ് (ജില്ലാ ദേവസ്വം സെക്രട്ടറി), എം.ടി.വിജയൻ (പ്രചാർ പ്രമുഖ് ), എസ്.ഗോപിനാഥൻ നായർ (സാമൂഹ്യാരാധന പ്രമുഖ് ), ആർ.മധു(സനാതനധർമ്മപാഠശാല പ്രമുഖ് ), ആർ.സോമശേഖരൻ (സത്സംഗ പ്രമുഖ് ), റ്റി.പ്രദീപ് ചെട്ടികുളങ്ങര (യുവ പ്രമുഖ്‌), ആർ.പ്രസാദ് അമ്പലപ്പുഴ (സമ്പർക്കപ്രമുഖ് ), ഇ.കെ.രാമചന്ദ്രൻ (സേവ പ്രമുഖ് ) പി.മനേഷ്(കമ്മിറ്റിയംഗം) കെ.ജി.സജിമോൻ (ഓഫീസ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.