reng

കുട്ടനാട് : ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് നടത്തിവരാറുള്ള ചക്കുളത്തമ്മ നൃത്ത സംഗീതോത്സവത്തിന് തിരി തെളിഞ്ഞു. ക്ഷേത്രനടയിൽ പ്രത്യേകം തയ്യാറാക്കിയ നവരാത്രി മണ്ഡപത്തിൽ ക്ഷേത്രം ട്രസ്റ്റി രഞ്ജിത്ത് ബി. നമ്പൂതിരി നൃത്ത സംഗീതോത്സവത്തിന് തിരി തെളിച്ചു.

ഒക്ടോബർ എട്ടുവരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ സംസ്ഥാനത്തിന് അകത്തും പുറത്തുനിന്നും നിരവധി കലാകാരന്മാർ പങ്കെടുക്കും. മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ദുർഗ്ഗാദത്തൻ നമ്പൂതിരി, ഹരിക്കുട്ടൻ നമ്പൂതിരി, കങ്ങഴ വാസദേവൻ നമ്പൂതിരി, പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, പി.ആ.ഒ സരേഷ് കാവുംഭാഗം, സത്യൻ, ഉത്സവകമ്മറ്റി പ്രസിഡന്റ് കെ. സതീഷ് കുമാർ, സെക്രട്ടറി സന്തോഷ് ഗോകുലം, പി.ഡി കുട്ടപ്പൻ എന്നിവർ പങ്കെടുത്തു.
ഇന്നലെ രാവിലെ മനോജ് കട്ടപ്പനയുടെ സംഗീത സദസ് നടന്നു. വൈകിട്ട് ശ്രീജേഷ് ചേർത്തലുടെ മാൻഡലിൻ കച്ചേരിയുമുണ്ടായിരുന്നു. ഇന്ന് രാവിലെ എട്ടുമുതൽ സംഗീതാർച്ചന, വൈകിട്ട് അഞ്ചിന് സംഗീതസദസ്സ്, ഏഴിന് ഡാൻസ്. നാളെ വൈകിട്ട് നാലിന് സോപാനസംഗീതം, 5.30ന് കീർത്തന കച്ചേരി, ഏഴിന് ഡാൻസ്. 3ന് വൈകിട്ട് 6ന് തിരുവാതിര, 7ന് ഡാൻസ്. 4ന് രാവിലെ ഏഴിന് ഭജൻസ്, വൈകിട്ട് അഞ്ചിന് സംഗീതസദസ്സ്, ഏഴിന് ഡാൻസ്. 5ന് രാവിലെ ഏഴിന് നാരായണീയം, വൈകിട്ട് നൃത്തായനം. 6ന് രാവിലെ പൂജവെയ്പ്, വൈകിട്ട് അഞ്ചിന് സംഗീതസദസ്, ഏഴിന് ഡാൻസ്. 7ന് രാവിലെ ഏഴിന് സംഗീതസദസ്സ്, വൈകിട്ട് ഏഴിന് ഡാൻസ്. 8ന് രാവിലെ എട്ട് മുതൽ മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കുട്ടികളെ എഴുത്തിനിരുത്തും.