hg

ഹരിപ്പാട്: കേരള ക്ഷേത്ര സംരക്ഷണ സമിതി കാർത്തികപ്പള്ളി താലൂക്ക് സമിതിയുടെയും മഹാദേവികാട് ശ്രീമഹാരാജ്ഞിസംഗീതസഭയുടെയും സംയുക്താഭിമുഖ്യത്തിൽ രണ്ടാമത് നവരാത്രി സംഗീതോത്സവം മഹാദേവികുളങ്ങര ദുർഗ്ഗാക്ഷേത്രത്തിൽ മണ്ണാറശ്ശാല ക്ഷേത്രം ട്രസ്റ്റ് അംഗം എസ്.നാഗദാസ് ഉദ്ഘാടനം ചെയ്തു. ശ്രീമഹാരാജ്ഞി സംഗീതസഭ ചെയർമാൻ അഡ്വ.ജി.ബെനോ അദ്ധ്യക്ഷനായി. ഭാരതീയ വിചാര കേന്ദ്രം ജില്ലാ സമിതിയംഗം പ്രൊഫ.എൻ.ശ്രീകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. കേരള ക്ഷേത്രസംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് പി.പ്രദീപ്, ജില്ലാ ജോ.സെക്രട്ടറി എ.സി.പ്രസന്നൻ, ജില്ലാ ദേവസ്വം സെക്രട്ടറി ഡി.സുരേഷ്, താലൂക്ക് രക്ഷാധികാരി അഡ്വ.ജി.ജയകൃഷ്ണൻ, ശ്യാം ശങ്കർ, വേണു തറപ്പാട്ട്, ഡി.രഘു എന്നിവർ സംസാരിച്ചു.