പൂച്ചാക്കൽ : അരൂക്കുറ്റി ശ്രീ മാത്താനം ഭഗവതി ക്ഷേത്രത്തിൽ നവരാത്രി സംഗീതോത്സവത്തിന് തുടക്കമായി.ഡോ. ജി വേണുഗോപാൽ ഭദ്രദീപ പ്രകാശനം നിർവഹിച്ചു.പള്ളിപ്പുറം രാജാറാമിന്റെ നേതൃത്വത്തിൽ സംഗീതാരാധന നടന്നു.ഏഴിന് സമാപിക്കും.എട്ടിന് രാവിലെ എട്ടിന് വിദ്യാരംഭം .ചടങ്ങുകൾക്ക് മാത്താനം അശോകൻ തന്ത്രി മുഖ്യ കാർമ്മികത്വം വഹിക്കും.