a

മാവേലിക്കര: മാനസം ട്രസ്റ്റും മാവേലിക്കര എ.ആർ സ്മാരകവും സംയുക്തമായി ശാരദാ മന്ദിരത്തിൽ നടത്തുന്ന നവരാത്രി സംഗീതോത്സവത്തിൽ പങ്കെടുക്കാൻ ലോകപ്രശസ്ത കീബോർഡിസ്റ്റ് കെ.സത്യനാരായണൻ ഇന്നെത്തും. വൈകിട്ട് 6.30 നാണ് പരിപാടി. ഡോ.എം ബാലമുരളീകൃഷ്ണയുടെയും മാൻഡലിൻ വിദഗ്ദ്ധൻ യു.ശ്രീനിവാസന്റെയും ശിഷ്യനാണ് കർണാടക സംഗീതത്തിന് കീബോർഡിലൂടെ പുതിയ ആവിഷ്കാരം നൽകിയ സത്യനാരായണൻ.