photo

ചേർത്തല: മരുത്തോർവട്ടം ധന്വന്തരി ക്ഷേത്രത്തിൽ നവരാത്രിഉത്സവം തുടങ്ങി. ഭഗവതി ക്ഷേത്രം മേൽശാന്തി ആർ. ജഗദീശൻ പോ​റ്റി ദീപ പ്രകാശനം നടത്തി. തുടർന്ന് നിറപറ സമർപ്പണവും സംഗീതസദസും അരങ്ങേറി

.തൈക്കാട്ടുശേരി വിജയപ്പൻനായരാണ് യജ്ഞാചാര്യൻ. ഇന്ന് വൈകിട്ട് 7ന് സംഗീത സദസ്.2ന് രാവിലെ 10ന് കൃഷ്ണാവതാരം,വൈകിട്ട് 5ന് വിദ്യാവരദായനി പൂജ, 7.30ന് സംഗീതസദസ്. 3ന് വൈകിട്ട് 7.30ന് സംഗീത സദസ്. 4ന് വൈകിട്ട് 7.30 ന് മാൻഡലിൻ കച്ചേരി.5ന് രാവിലെ 11.30ന് പാർവതി പരിണയം, വൈകിട്ട് 7ന് പൂജവെപ്പ്, 7.30 ന് സംഗീത സദസ്. 6ന് രാവിലെ 10.30ന് നവഗ്രഹപൂജ, വൈകിട്ട് 7.30ന് സംഗീത സദസ്.7ന് രാവിലെ 10ന് കുമാരിപൂജ, വൈകിട്ട് 7.30ന് കഥകളിപദ കച്ചേരി. 8ന് രാവിലെ 8.30 ന് വിദ്യാരംഭ ചടങ്ങുകൾ ധന്വന്തരി ക്ഷേത്ര സന്നിധിയിൽ ആരംഭിക്കും. മഹാരാജാസ് കോളേജ് റിട്ട.പ്രൊഫ.ഡോ. സി.ആർ. വിനോദ്കുമാർ, ആർ.ബാലചന്ദ്രൻ പോ​റ്റി എന്നിവർ നേതൃത്വം നൽകും.9ന് സോപാന സംഗീതം അരങ്ങേറ്റം,9.45ന് ചെണ്ട അരങ്ങേറ്റം.

 അനന്തനാരായണ സുബ്രഹ്മണ്യ ക്ഷേത്രം

വല്ലയിൽ ഭാഗം അനന്തനാരായണ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു ദീപപ്രകാശനം നടത്തി.ഇന്ന് വൈകിട്ട് 7ന് കരാക്കെ ഭക്തിഗാനമേള. 2ന് വൈകിട്ട് 7ന് ഉണ്ണി പൊന്നപ്പനും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനസുധ. 3ന് വൈകിട്ട് 7ന് വിനോദ് സുരഭി അവതരിപ്പിക്കുന്ന വേണുനാദം. 4ന് വൈകിട്ട് 7ന് സംഗീതനിശ. 5ന് വൈകിട്ട് 7ന് നൃത്തസന്ധ്യ. 6ന് രാവിലെ സമ്പൂർണ നാരായണീയ പാരായണം, വൈകിട്ട് 6ന് പൂജവെപ്പ്, തുടർന്ന് നൃത്തസന്ധ്യ. 7ന് വൈകിട്ട് നൃത്തസന്ധ്യ. 8ന് രാവിലെ 6ന് സരസ്വതിപൂജ,തുടർന്ന് വിദ്യാരംഭം. 10.30ന് പഞ്ചവാദ്യ അരങ്ങേറ്റം,12ന് അന്നദാനം.