rajeev-dawan-

ന്യൂഡൽഹി: അയോദ്ധ്യ ബാബ്റി മസ്ജിദ് ഭൂമി തർക്കകേസിൽ സുന്നിവഖഫ് ബോർഡിനായി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ രാജീവ് ധവാനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സുപ്രീംകോടതി നോട്ടീസയച്ചു. രാജീവ് ധവാൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ചെന്നൈ സ്വദേശിയായ പ്രൊഫ.എൻ. ഷൺമുഗന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് നോട്ടീസ് നൽകിയത്. രണ്ടാഴ്ചയ്ക്കകം മറുപടി നൽകണം. ദൈവനിന്ദ ആരോപിച്ചാണ് ഭീഷണിസ്വരത്തിലുള്ള കത്ത് അയച്ചത്. 'ഹിന്ദുക്കൾ നിങ്ങളോട് ക്ഷമിക്കില്ല. മനസാക്ഷിയുണ്ടെങ്കിൽ മുസ്‌ലിം കക്ഷിക്കായി വാദിക്കുന്നതിൽ നിന്ന് പിന്മാറണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.