ന്യൂഡൽഹി: പ്രളയക്കെടുതിയും ഓണവും കണക്കിലെടുത്ത് സംസ്ഥാനത്തിനുള്ള അരി, ഗോതമ്പ്, പഞ്ചസാര, മണ്ണെണ്ണ വിഹിതം വർദ്ധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാൻ, പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവരുമായി ഡൽഹിയിൽ അസോസിയേഷൻ പ്രസിഡന്റും മുൻ എം.എൽ.എയുമായ ജോണി നെല്ലൂർ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യമാവശ്യപ്പെട്ടത്. റേഷൻ വ്യാപാരികൾ നവംബറിൽ പാർലമെന്റ് മാർച്ച് നടത്തുമെന്നും ജോണി നെല്ലൂർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.