ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകളും മഹിളാ കോൺഗ്രസ് ഡൽഹി അദ്ധ്യക്ഷയുമായ ശർമ്മിഷ്ഠ മുഖർജിയെയും മുൻ ലോക്സഭാ സ്പീക്കർ മീരാകുമാറിന്റെ മകൻ അൻഷുൽകുമാറിനെയും കോൺഗ്രസിന്റെ ദേശീയ വക്താക്കളായി നിയമിച്ചു. നിയമനത്തിന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി അനുമതി നൽകി. ശർമ്മിഷ്ഠ നേരത്തേ ഡൽഹി കോൺഗ്രസ് വക്താവായിരുന്നു. ഷീലാ ദീക്ഷിത് പാർട്ടി പുനഃസംഘടിപ്പിച്ചതോടെ ഫെബ്രുവരിയിലാണ് പദവി ഒഴിഞ്ഞത്. കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി, മുൻ വക്താവ് ടോം വടക്കൻ എന്നിവർ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടി വിട്ടിരുന്നു. ഈ ഒഴിവിലാണ് നിയമനം.