una-

ന്യൂഡൽഹി: നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹികൾക്കെതിരായ സാമ്പത്തിക തട്ടിപ്പുകേസിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. കേസിൽ നിഷ്പക്ഷ അന്വേഷണം നടക്കട്ടെയെന്ന് ജസ്റ്റിസ് നാഗേശ്വരറാവു അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. തുടർന്ന് ഷോബി ജോസഫ് ഹർജി പിൻവലിച്ചു. എഫ്.ഐ.ആർ റദ്ദാക്കണമെന്ന ഹർജി നേരത്തെ ഹൈക്കോടതിയും തള്ളിയിരുന്നു. യു.എൻ.എ ദേശീയ പ്രസിഡൻറ് ജാസ്‌മിൻ ഷായുടെ നേതൃത്വത്തിൽ മൂന്നര കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.