ന്യൂഡൽഹി: നോൺഗസറ്റഡ് റെയിൽവേ ജീവനക്കാരുടെ 2018-2019 വർഷത്തെ ബോണസ് വിതരണം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. 78 ദിവസത്തെ അടിസ്ഥാന വേതനമാണ് ബോണസായി നൽകുക. 11.52 ലക്ഷം ജീവനക്കാർക്ക് നേട്ടമാകും. കേന്ദ്രസർക്കാരിന് 2,024 കോടിയാണ് ചെലവ് വരിക.