gst

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഹോട്ടൽ വാടക ഉൾപ്പെടെയുള്ളവയുടെ ജി.എസ്.ടി നിരക്കുകൾ ഗോവയിൽ ചേർന്ന ജി.എസ്.ടി കൗൺസിൽ യോഗം കുറച്ചു. റെയിൽവെ വാഗൺ, കോച്ചുകൾ, കഫീൻ പാനീയങ്ങൾ എന്നിവയുടെ നികുതി കൂട്ടി. മാന്ദ്യം കണക്കിലെടുത്ത് വാഹനങ്ങളുടെയും ബിസ്‌ക്കറ്റുകളുടെയും മറ്റും ജിഎസ്ടി കുറയ്ക്കണമെന്ന ആവശ്യം പരിഗണിച്ചില്ല. പെട്രോൾ -- ഡീസൽ യാത്രാവാഹനങ്ങളുടെ നഷ്ടപരിഹാര സെസ് കുറച്ചു. സോഡ ഉൾപ്പെടെ കാർബൺ കലർന്ന പാനീയങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങളെ നഷ്ടപരിഹാര പദ്ധതിയിൽ നിന്ന് ഒഴിവാക്കി. വിനോദസഞ്ചാരമേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹോട്ടൽ ജി.എസ്.ടി നിരക്ക് കുറച്ചത്. തർക്കം തുടരുന്നതിനാൽ ലോട്ടറി നികുതിനിരക്ക് വീണ്ടും മന്ത്രിതല സമിതിക്ക് വിട്ടു.

ജി.എസ്.ടി ഇല്ല

ആയിരം രൂപ വരെ മുറിവാടകയ്ക്ക് ജി.എസ്.ടിയില്ല.

ഇലകൾ കൊണ്ടുനിർമ്മിക്കുന്ന കപ്പുകൾ, പ്ലേറ്റുകൾ. നേരത്തെ അഞ്ച് ശതമാനം.

വിലപിടിപ്പുള്ള കല്ലുകൾ

ഉണക്കിയ പുളി

 ഇറക്കുമതി ചെയ്യുന്ന പ്രതിരോധ ഉൽപ്പന്നങ്ങൾ

കേന്ദ്ര അർദ്ധസേനയുടെ ഇൻഷുറൻസ്

ചില അംഗീകൃത ഏജൻസികളിൽ നിന്നുള്ള വെള്ളി, പ്ലാറ്റിനം

ചില കാർഷികോൽപ്പന്നങ്ങളുടെ വെയർഹൗസിംഗ്

ജി.എസ്.ടി കുറച്ചു

ഔട്ട്ഡോർ കാറ്ററിംഗ് സേവനത്തിന് 18 ൽ നിന്ന് 5 ശതമാനം

തയ്ച്ചതും തയ്ക്കാത്തതുമായ പോളിഎതലിൻ ബാഗുകൾക്ക് 18 ൽ നിന്ന് 12 ശതമാനം.
10--13 പേർക്ക് യാത്ര ചെയ്യാവുന്ന പെട്രോൾ വാഹനങ്ങളുടെ നഷ്ടപരിഹാര സെസ് ഒരു ശതമാനമാക്കി.

ഡീസൽ വാഹനങ്ങളുടേത് മൂന്ന് ശതമാനം.

വജ്ര പണികൾ അഞ്ചിൽ നിന്ന് ഒന്നര ശതമാനം.

വെറ്റ് ഗ്രൈൻഡറി 12 ൽ നിന്ന് 5 ശതമാനമാക്കി.

മറൈൻ ഫ്യുവലിന് 5ശതമാനം

ജി.എസ്.ടി കൂട്ടി

റെയിൽവേ വാഗണുകൾ, കോച്ചുകൾ, റോളിങ് സ്റ്റോക്കുകൾ 5 ൽ നിന്ന് 12 ശതമാനം
കഫീൻ പാനീയങ്ങൾക്ക് 18 ൽ നിന്ന് 28 ശതമാനം. 12 ശതമാനം സെസും