ന്യൂഡൽഹി: അയോദ്ധ്യ ബാബ്റി മസ്ജിദ് - രാമജന്മഭൂമി ഭൂമി തർക്കകേസിൽ വാദം ഒക്ടോബർ 18ന് തന്നെ പൂർത്തിയാകുമെന്ന് സുപ്രീംകോടതി. 10.5 ദിവസം വാദത്തിന് അവസരമുണ്ടെന്നും ബാക്കിയുള്ള നാലാഴ്ച കൊണ്ട് വിധി പറയുന്നത് അത്ഭുത നേട്ടമാകുമെന്നും ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് പറഞ്ഞു. ഇപ്പോഴത്തെ ഒരു മണിക്കൂർ അധിക സമയം കൂടാതെ ശനിയാഴ്ച കൂടി വാദത്തിനായി മാറ്റിവയ്ക്കണമെന്ന് സുന്നിവഖഫ് ബോർഡ് അഭിഭാഷകൻ രാജീവ് ധവാൻ ആവശ്യപ്പെട്ടപ്പോഴാണ് ഒക്ടോബർ 18ന് ശേഷം ഒരുദിവസം പോലും അധികം നൽകാനാകില്ലെന്ന് ചീഫ്ജസ്റ്റിസ് വ്യക്തമാക്കിയത്. ഒക്ടോബർ നാലു മുതൽ 10വരെ കോടതി അവധിയാണ്. നവംബർ 17നാണ് ചീഫ്ജസ്റ്റിസ് രഞ്ജൻ ഗോഗോയ് വിരമിക്കുന്നത്. അതിന് മുൻപ് വർഷങ്ങൾ നീണ്ട മത രാഷ്ട്രീയ പ്രാധന്യമേറെയുള്ള കേസിൽ വിധി വരും.