maradu

ന്യൂഡൽഹി : തീരദേശനിയമം ലംഘിച്ച മരടിലെ അഞ്ച് ഫ്ലാറ്റുകൾ എന്നു പൊളിക്കുമെന്നതടക്കം വിശദമായ പദ്ധതി കേരള സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ സമർപ്പിക്കും. ഒപ്പം സംസ്ഥാനത്ത് തീരദേശനിയമം ലംഘിച്ച് നിർമ്മിച്ച മുഴുവൻ കെട്ടിടങ്ങളുടെയും പട്ടികയും കൈമാറും. നിയമലംഘകർക്കെതിരെ ഇതുവരെയെടുത്ത നടപടികൾ, ഭാവിയിൽ ലംഘനങ്ങൾ തടയാനുള്ള നിർദ്ദേശങ്ങൾ എന്നിവയും സർക്കാർ അറിയിക്കും.

ജസ്റ്റിസ് അരുൺമിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. മൂന്നുമാസത്തിനകം ഫ്ലാറ്റുകൾ പൊളിച്ചുനീക്കുമെന്ന് സംസ്ഥാനം അറിയിക്കുമെന്നാണ് സൂചന. സർക്കാരിന്റെ വിശദീകരണം കേട്ടശേഷം ഫ്ലാറ്റുകൾ പൊളിക്കാനുള്ള അന്തിമ തീയതി കോടതി നിശ്ചയിച്ചേക്കും.