ന്യൂഡൽഹി: കോൺഗ്രസ് മീഡിയ സെൽ ചെയർമാനായി റോഹൻ ഗുപ്തയെ നിയമിച്ചു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയാണ് ആൾ ഇന്ത്യാ കോൺഗ്രസ് കമ്മറ്റിയുടെ സോഷ്യൽ മീഡിയ ഡിപ്പാർട്ട്‌മെന്റ് തലവനായി റോഹൻ ഗുപ്തയെ നിയമിച്ചത്.
നേരത്തെ ഗുജറാത്ത് കോൺഗ്രസിന്റെ സോഷ്യൽ മീഡിയാ തലവനായിരുന്നു റോഹൻ ഗുപ്ത. സോഷ്യൽ മീഡിയ തലവൻ സ്ഥാനം വഹിച്ചിരുന്ന ദിവ്യ സ്പന്ദന സ്ഥാനം രാജി വെച്ചതിനെ തുടർന്നാണ് ചെയർമാൻ സ്ഥാനം ഒഴിഞ്ഞു കിടന്നത്.