supreme-court-

ന്യൂഡൽഹി: സുപ്രീകോടതിക്കു മാത്രമായി അനുവദിച്ച 110201 എന്ന പിൻകോഡ് തപാൽ വകുപ്പ് പിൻവലിച്ചു. സുപ്രീംകോടതിയിലേക്കുള്ള തപാൽ ഉരുപ്പടികൾ ഇനിമുതൽ ഡൽഹിയുടെ പിൻകോഡ് ആയ 110001ൽ അയയ്‌ക്കണമെന്നും കഴിഞ്ഞ ദിവസം ഇറക്കിയ സർക്കുലറിൽ പറയുന്നു.

സുപ്രീംകോടതിയിലേക്ക് കത്തുകളും മറ്റു രേഖകളും കൂടുതലായി വരുന്നത് കണക്കിലെടുത്താണ് 2013ൽ ജസ്‌റ്റിസ് പി. സദാശിവം ചീഫ് ജസ്‌റ്റിസ് ആയിരുന്നപ്പോൾ പ്രത്യേക പിൻകോഡ് അനുവദിച്ചത്. ആദ്യമായാണ് ഒരു സ്ഥാപനത്തിന് മാത്രമായി പ്രത്യേക പിൻകോഡ് അനുവദിച്ചതും. അങ്ങനെ കത്തുകളുടെയും മറ്റും ഡെലിവറി വേഗത്തിലാകുമെന്നാണ് തപാൽ വകുപ്പ് അവകാശപ്പെട്ടത്. ഹൈക്കോടതികൾക്കും ഇതേ മാതൃകയിൽ പ്രത്യേക പിൻകോഡ് അനുവദിക്കാനും ആലോചിച്ചിരുന്നു. പ്രത്യേക പിൻകോഡ് വേണ്ടെന്നു വയ്‌ക്കാനുള്ള കാരണം തപാൽവകുപ്പ് വ്യക്തമാക്കിയിട്ടില്ല.