mankibath-

ന്യൂഡൽഹി: സിസ്റ്റർ മറിയം ത്രേസിയക്ക് ആദരവുമായി 'മൻ കി ബാത്ത്' പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒക്ടോബർ 13 ന് പോപ്പ് ഫ്രാൻസിസ് സിസ്റ്റർ മറിയം ത്രേസിയയെ വിശുദ്ധയായി പ്രഖ്യാപിക്കുമെന്നും ഇത് എല്ലാ ഇന്ത്യാക്കാർക്കും അഭിമാനിക്കാവുന്ന നിമിഷമാണെന്നും മോദി പറഞ്ഞു. 90 ാം ജന്മദിനം ആഘോഷിക്കുന്ന ഗായിക ലതാ മങ്കേഷ്‌ക്കറിന് ആശംസ നേർന്നുകൊണ്ടാണ് മോദി സംസാരിച്ചുതുടങ്ങിയത്. അമേരിക്കൻ സന്ദർശനത്തിന് പോകുന്നതിന് മുൻപ് ലതാ മങ്കേഷ്കറുമായി ഫോണിൽ നടത്തിയ സംഭാഷണവും മൻകിബാത്തിൽ ഉൾപ്പെടുത്തിയിരുന്നു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പെൺകുട്ടികളെ ആദരിക്കുന്ന പ്രത്യേക ചടങ്ങുകൾ സംഘടിപ്പിക്കണമെന്നും അവരുടെ നേട്ടങ്ങൾ വിശദീകരിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണം.പുകയില ഉപയോഗത്തിന്റെ ദോഷങ്ങളെ കുറിച്ചും പ്ലാസ്റ്റിക്ക് മാലിന്യ നിർമ്മാർജ്ജനത്തിന്റെ ആവശ്യകതയെ കുറിച്ചും പ്രധാനമന്ത്രിസംസാരിച്ചു.