കൊച്ചി : ജെെവവെെവിദ്ധ്യത്തിന്റെ നിലനിൽപ്പിന് പ്രകൃതിയെ സംരക്ഷിക്കണമെന്ന സന്ദേശം നൽകി അവതരിപ്പിക്കുന്ന ത്രിദിന ആർട്ട് ഒഫ് നേച്ചർ എക്സിബിഷൻ എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ നടക്കും. ഓയിൽ പെയിന്റിംഗ് രംഗത്ത് ശ്രദ്ധേയയായ ഇസ്റോയിലെ കമ്പ്യൂട്ടർ എൻജിനിയർ ഷാന ഗോകുൽ, സാമൂഹിക പ്രസക്തമായ തീമുകൾ വരച്ച് പ്രശസ്തനായ സോഫ്റ്റ് വെയർ പ്രൊഫണൽ അലക്സ് കെ. തോട്ടുങ്കൽ എന്നിവരുടെ രചനകളാണ് പ്രദർശിപ്പിക്കുന്നത്.
13 ന് രാവിലെ 11.30 ന് സുനിൽ ലിനസ് ദേ ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്യും. 15 ന് സമാപിക്കും. രാവിലെ 11 മുതൽ രാത്രി 7 വരെയാണ് പ്രദർശനം. ദർബാർ ഹാളിലെ ഒന്നാം നിലയിലെ ഗാലറി ഇ യിലാണ് പ്രദർശനം ഒരുക്കുന്നത്.