# കാർഡിയോളജി ഡിപ്പാർട്ട്മെന്റിന് അംഗീകാരം
കൊച്ചി : ചികിത്സാരംഗത്തും രോഗീ പരിചരണരംഗത്തും വ്യത്യസ്തചരിത്രം സൃഷ്ടിച്ച എറണാകുളം ജനറൽ ആശുപത്രിയിൽ കാർഡിയോളജിയിൽ പി.ജി ഡി.എൻ.ബി കോഴ്സിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷന്റെ അക്രഡിറ്റേഷൻ ലഭിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് സർക്കാർ മേഖലയിൽ ഡി.എൻ.ബി കോഴ്സിന് അനുതി കിട്ടുന്നത്. ആദ്യ ബാച്ച് 2020 ജനുവരിയിൽ തുടങ്ങും. രണ്ട് സീറ്റുകളാണ് ഉണ്ടാകുക. പി.ജി നീറ്റ് ലിസ്റ്റിൽ നിന്നായിരിക്കും പ്രവേശനം. എം.ബി.ബി.എസാണ് അടിസ്ഥാന യോഗ്യത. കോട്ടയം, എറണാകുളം മെഡിക്കൽ കോളേജുകളിലെ ഫാക്കൽറ്റികൾക്കായിരിക്കും ക്ളാസുകളുടെ ചുമതല. പുതിയ നിയമനവും ഉണ്ടാകും.
നിലവിൽ ജനറൽ ആശുപത്രിയിൽ ആശുപത്രിയിൽ ഏഴ് പൂർണ സമയ കൺസൾട്ടന്റുമാരുണ്ട്. സർജറി കഴിഞ്ഞ രോഗികൾക്കായി 63 ബെഡുകളുണ്ട്. നൂറോളം കാർഡിയാക് രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. മൂന്നുവർഷം മുമ്പ് തുടങ്ങിയ കാത്ത് ലാബിൽ ഇതുവരെ 9000 രോഗികളാണ് ചികിത്സ തേടിയത്.
മികച്ച പ്രവർത്തനത്തിന്റെ അംഗീകാരം
ജനറൽ ആശുപത്രിയിലെ കാർഡിയോളജി ഡിപ്പാർട്ട്മെന്റിന്റെ മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരം കൂടിയാണ് ഈ അംഗീകാരം.
ഡോ.എ. അനിത സൂപ്രണ്ട്