കൊച്ചി: നെട്ടൂർ-തേവര യാത്ര ദുരിതത്തിന് ശമനമാകുന്നില്ല. കഴിഞ്ഞ മാസം നന്നാക്കുമെന്ന് നഗരസഭാധികാരികൾ പ്രഖ്യാപിച്ചിട്ടും പണിക്ക് ടെൻഡർ നടപടികൾ തുടങ്ങാൻ പോലും കഴിഞ്ഞിട്ടില്ല. ഫ്ളാറ്റ് പൊളിക്കലിന്റെ തിരക്കിലാണെന്നാണ് അധികാരികൾ പറയുന്ന ന്യായീകരണം .

# യാത്ര സർക്കസ് അഭ്യാസം

നെട്ടൂരിൽ നിന്ന് എസ് .എൻ കവലമുതൽ തേവര കടത്തുകടവ് വരെ യാത്ര സർക്കസ് അഭ്യാസത്തിന് തുല്യം. നെട്ടൂർ ഐ.എൻ.ടി.യു.സി റോഡിൽ എസ്.എൻ ജംഗ്ഷൻ - റെയിൽവേ - ഫെറി റോഡിന്റെ അറ്റകുറ്റപ്പണി എന്നു നടക്കുമെന്നതിന് ഒരു ഉറപ്പുമില്ല.

# എം.പി ഫണ്ട് കൊണ്ട് ഒന്നുമായില്ല

കൊച്ചി ബൈപാസിൽ ഐ.എൻ.ടി.യു.സി ജംഗ്ഷനിൽ തുടങ്ങി നെട്ടൂർ-തേവര കടത്തു കടവിൽ അവസാനിക്കുന്ന 3 കി.മീറ്റർ റോഡ് നാലു ഡിവിഷനുകളിലൂടെ കടന്നു പോകുന്നു. ഇതിൽ ഐ.എൻ.ടി.യു.സി ജംഗ്ഷൻ മുതൽ എസ്.എൻ ജംഗ്ഷൻ വരെയുള്ള 1 കിലോമീറ്റർ ഭാഗം എം.പിയായിരുന്ന കെ.വി.തോമസിന്റെ ഫണ്ടിൽ നിന്ന് അനുവദിച്ച 50 ലക്ഷം രൂപ വിനിയോഗിച്ച് കഴിഞ്ഞ ഡിസംബറിൽ പൂർത്തിയാക്കി .

# തകർന്നിട്ട് വർഷങ്ങൾ

എസ്.എൻ ജംഗ്ഷൻ മുതൽ ഫെറിവരെയുള്ള 2 കിലോമീറ്ററോളം ഭാഗം തകർന്നിട്ട് വർഷങ്ങളായി .ഫെറിയിൽ നിന്ന് ഇടത്തേക്കും വലത്തേക്കും തിരിയുന്ന റോ‌ഡുകളുടെ അവസ്ഥയും പറയാതിരിക്കുകയാണ് ഭേദം. പൈപ്പ് പൊട്ടിയതു നന്നാക്കുവാൻ വെട്ടിപ്പൊളിച്ചതു കൂടാതെ ടാറിളകിയും റോഡിന്റെ നില പരിതാപകരമായി . വലിയകുഴികൾ ഉള്ളിടത്ത് സൈക്കിൾയാത്രക്കാർ ഇറങ്ങി തള്ളിയാണ് പോകുന്നത് .കുഴിയിൽ വീണ് അപകടം പതിവായി. നെട്ടൂരിൽ ഏറ്റവും തിരക്കുള്ള റോഡാണിത്. ഒട്ടേറെ കച്ചവട സ്ഥാപനങ്ങൾ, ദേവാലയങ്ങൾ, സ്കൂൾ, ഗോഡൗണുകൾ എന്നിവ ഇവിടെ സ്ഥിതി ചെയ്യുന്നു. അയ്യായിരത്തോളം വിദ്യാർത്ഥികളും നാട്ടുകാരും നിത്യേന യാത്ര ചെയ്യുന്നു.തീരെ വീതിയില്ലാത്ത റോഡിന്റെ അരികിൽ വാഹനം നിറുത്തിയിടുന്നത് പലപ്പോഴും ഗതാഗത കുരുക്കിനും തർക്കങ്ങൾക്കും കാരണമാകുന്നു.

# ദാ ഇപ്പൊ നന്നാക്കിത്തരാം

ഒട്ടേറെ സമരങ്ങൾ നടന്നു. റോഡ് തടയൽ, കുഴികളിൽ വാഴ നടീൽ , പ്രതിഷേധ മാർച്ച് അങ്ങനെയങ്ങനെ . പക്ഷേ അധികാരികൾക്കുണ്ടോ മനംമാറ്റം.ദാ ഇപ്പൊ നന്നാക്കിത്തരാം എന്ന് പറഞ്ഞ് നാട്ടുകാരെ ജനപ്രതിനിധികളും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പറ്റിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു.കഴിഞ്ഞമാസമായിരുന്നു അവസാനമായി നൽകിയ വാഗ്ദാനം.

# നന്നാക്കൽ ഫ്ളാറ്റ് പൊളിക്കൽ കഴിഞ്ഞിട്ട്

എസ്.എൻ.ജംഗ്ഷൻ മുതൽ ഫെറിവരെയുള്ളഭാഗം ഫ്ളാറ്റ് പൊളിക്കൽ കഴിഞ്ഞിട്ട് റീടാർ ചെയത് ഗതാഗതയോഗ്യമാക്കും. നഗരസഭ ഡിവിഷൻ ഫണ്ടായി അനുവദിക്കും. എം.സ്വരാജ് എം.എൽ.എയുടെ ഫണ്ടിൽനിന്ന് തുക അനുവദിക്കാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. കൂടാതെ പൊതുമരാമത്ത് വകുപ്പും ഫണ്ട് അനുവദിക്കും ടി.എച്ച്.നദീറ, ചെയർപേഴ്സൻ , മരട് നഗരസഭ.

#18 ലക്ഷംരൂപ ഡിവിഷൻ ഫണ്ട്