നെടുമ്പാശേരി: കേന്ദ്ര രാസവളം വകുപ്പ് മന്ത്രി സദാനന്ദ ഗൗഡക്ക് നെടുമ്പാശേരി വിമാനത്താവളത്തിൽ ബി.ജെപി പ്രവർത്തകർ സ്വീകരണം നൽകി. ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പൊന്നാടയണിയിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, മദ്ധ്യമേഖലാ ജനറൽ സെക്രട്ടറി എൻ.പി. ശങ്കരൻ കുട്ടി, ജില്ലാ ജനറൽ സെക്രട്ടറി എം.എൻ. മധു, സെക്രട്ടറി എം.എൻ. ഗോപി, ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി ബാബു കരിയാട് തുടങ്ങിയവരും സ്വീകരിക്കാനെത്തിയിരുന്നു. പാല എൻ.ഡി.എ സ്ഥാനാർഥി എൻ. ഹരിയുടെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യാനാണ് അദ്ദേഹം എത്തിയത്.