കൊച്ചി : പൊലീസുകാരിൽ ആത്മഹത്യാപ്രവണത വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയമനകാലത്തുതന്നെ മാനസികാരോഗ്യം ഉറപ്പാക്കാനും നിലനിറുത്താനും നടപടികൾ സ്വീകരിക്കണമെന്ന് മാനസികാരോഗ്യ വിദഗ്ദ്ധനും ഇടപ്പള്ളി കിൻഡർ ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റുമായ ഡോ.എസ്.ഡി. സിംഗ് നിർദ്ദേശിച്ചു.
നിർദ്ദേശങ്ങൾ
# പട്ടാളത്തിൽ ഓഫീസർമാരെ തിരഞ്ഞെടുക്കുമ്പോൾ നടത്തുന്ന മാനസിക പരിശോധനകൾ പൊലീസിലും ആരംഭിക്കണം.
# പൊലീസുദ്യോഗസ്ഥരുടെ പരിശീലനത്തിലും മാനസികാരോഗ്യത്തിന് കൂടുതൽ പ്രാധാന്യം നൽകണം. ആശയങ്ങൾക്ക് പ്രാധാന്യമില്ലാത്ത പരിശീലനമാണ് നിലവിലുള്ളത്.
# സേനയിൽ പതിവായി മനസികാരോഗ്യത്തെകുറിച്ചും മനസികരോഗത്തെക്കുറിച്ചും തുടർവിദ്യഭ്യാസ പരിപാടികൾ നടപ്പാക്കണം. പരീക്ഷകളും വേണം.
# പൊലീസുകാരുടെ സംഘടനകൾ കുടുംബ ജീവിതത്തിൽ മനസികാരോഗ്യത്തിന്റെ പങ്ക് വിഷയമാക്കണം .
# സേനയിലെ കൃത്യനിർവഹണത്തിൽ സംഘർഷങ്ങളും സഹപ്രവർത്തകരുമായും മേലുദ്യോഗസ്ഥരുമായും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. മാനസികാരോഗ്യമുള്ളവർക്ക് പ്രായോഗികമായ പരിഹാരം കണ്ടെത്തി അതിജീവിക്കാൻ കഴിയും. കഴിയാത്തവരെ മറ്റേതെങ്കിലും ജോലിയിലേക്ക് മാറ്റണം.
# മാനസികാരോഗ്യമില്ലാത്തവർക്കു പ്രത്യേക കൗൺസിലിംഗ് നൽകാതെ പൊതുവായ മാനസികാരോഗ്യ തുടർപഠന പരിപാടി നടപ്പാക്കണം.