മൂവാറ്റുപുഴ : ആരക്കുഴ മൃഗാശുപത്രിയും റിലയൻസ് ഫൗണ്ടേഷനും സംയുക്തമായി മൃഗസംരക്ഷണ ക്യാമ്പിൽ പശുക്കൾക്കുള്ള സൗജന്യ മരുന്ന് വിതരണം നടത്തി. വെറ്റിനറി ഡോക്ടർ ഷിബു തങ്കച്ചൻ ക്യാമ്പിന് നേതൃത്വം നൽകി. പശുക്കളിലെ കാത്സ്യകുറവ്, വൈറ്റമിൻ പ്രശ്‌നങ്ങൾ, വയറിളക്കം എന്നീ രോഗങ്ങൾക്കുള്ള മരുന്നുകളാണ് സൗജന്യമായി ക്ഷീരകർഷകർക്ക് നൽകിയത് . റിലയൻസ് ഫൗണ്ടേഷന്റെ ഇൻഫർമേഷൻ സർവീസസ് ജില്ലാ മാനേജർ നഫാസ് നാസർ ക്ഷീരകർഷർക്കായുള്ള സൗജന്യ ടോൾ ഫ്രീ നമ്പറായ 18004198800നെ കുറിച്ച് വിശദീകരിച്ചു.തിങ്കൾ മുതൽ ശനി വരെ രാവിലെ ഒമ്പതര മുതൽ വൈകിട്ട് ഏഴര വരെ റിലയൻസ് ഫണ്ടേഷൻ ടോൾ ഫ്രീ നമ്പറിൽ സേവനം ലഭ്യമാണ്.പണ്ടപ്പിള്ളിക്ഷീരോൽപാദന സംഘം പ്രസിഡൻറ് സി.എ അബ്രഹാം അദ്ധ്യക്ഷത വഹിച്ചു.