socialissu
തിരക്കേറിയ ഏവറസ്റ്റ് ജംഗ്ഷനിൽ ബസ്നിർത്തിയിട്ട് ആളെകയറ്റുന്നു.

ഗതാഗത ഉപദേശക സമിതി നിർദ്ദേശത്തിന് പുല്ലുവില

മൂവാറ്റുപുഴ: കീച്ചേരി പടി ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിക്കണമെന്ന തീരുമാനം രണ്ട് വർഷം കഴിഞ്ഞിട്ടും നടപ്പായില്ല. ഗതാഗത ഉപദേശക സമിതി നിർദ്ദേശത്തിന് പുല്ലുവില. കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെതിരക്കേറിയ ജംഗ്ഷനായ ഇവിടെ ഗതാഗതക്കുരുക്കിന് പ്രധാന കാരണം ബസ് സ്റ്റോപ്പാണ്. ഇത് മുന്നോട്ട് നീക്കി മുടവനാശേരി നമസ്കാര പള്ളിക്കു സമീപത്തേക്ക് മാറ്റണമെന്നായിരുന്നു നിർദ്ദേശം.എന്നാൽ നിർദ്ദേശം കടലാസിൽ ഒതുങ്ങി. രണ്ട് മിനിട്ട് ഇടവിട്ട് ബസ് സർവീസ് നടത്തുന്ന കോതമംഗലം റൂട്ടിലെ സ്റ്റോപ്പാണിത്. എല്ലാ ബസുകളും ഇവിടെ നിറുത്തി ആളെ എടുക്കാറുണ്ട്. നഗരത്തിലെ വെള്ളൂർക്കുന്നം -കീച്ചേരി പടി ബൈപാസ് റോഡ് ദേശീയപാതയുമായി സന്ധിക്കുന്ന കവലയിൽ ദിവസവും അപകടങ്ങളും ഗതാഗതക്കുരുക്കും പതിവുകാഴ്ചയാണ് . കോതമംഗലംകാളിയാർ ഭാഗങ്ങളിലേക്ക് രണ്ട് മിനിട്ട് ഇടവിട്ട് ബസ് സർവീസുണ്ട്. ഒന്നിനു പുറകെ ഒന്നാ യി എത്തുന്ന ബസുകൾ കവലയിൽ തന്നെ നിറുത്തിയാണ് യാത്രക്കാരെ കയറ്റുന്നത്.ഇതാണ് ഗതാഗതക്കുരുക്കിന് വഴിവയ്ക്കുന്നത് മാർക്കറ്റ് ബസ് സ്റ്റാൻഡ് - കീച്ചേരിപടി റോഡും കവലയിൽ നിന്നാണ് ആരംഭിക്കുന്നത്. ഇവിടെ ബസുകളുടെ പാർക്കിംഗ് മൂലം അപകടങ്ങളും ഗതാഗതകുരുക്കും രൂക്ഷമായിട്ടും തുടർ നടപടിഇല്ല. ബസ് സ്റ്റോപ്പ്മാറ്റത്തിനു പുറമെ വൺവെ കർശനമാക്കണമെന്ന നിർദ്ദേശവും അട്ടിമറിക്കപ്പെട്ടിരുന്നു.