ups
ഇ -കിഡ്സ് ,ഐ ടി രംഗത്ത് ചുവടുറപ്പിക്കാൻ കൂത്താട്ടുകുളം യു.പി.സ്കൂൾ

കൂത്താട്ടുകുളം: ലിറ്റിൽ കൈറ്റ്സ് മാതൃകയിൽ പ്രൈമറി ക്ലാസിലെ കുട്ടികൾക്കായി ഐ.ടി ക്ലബ്ബും, യൂടൂബ് ചാനലും, ബ്ലോഗെഴുത്തുമായി കൂത്താട്ടുകുളം ഗവ.യു.പി.സ്കൂൾ. പ്രൈമറി സ്കൂൾ കുട്ടികളുടെ

ഐ ടി.പഠനം ലഷ്യമിട്ട് സർക്കാർ നടപ്പാക്കിയ ഹൈടെക് പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ എങ്ങനെ ആകർഷകമാക്കാം എന്ന ചിന്തയിൽ നിന്നാണ് ഇ കിഡ്സ് എന്ന പേരിലുള്ള ഐ.ടി.ക്ലബും, വിവിധ പ്രവർത്തനങ്ങളും ആവിഷ്കരിച്ചിരിക്കുന്നത്.സ്കൂളിലെ 860 കുട്ടികളുടെയും അദ്ധ്യാപകരുടെയും സർഗാത്മക പ്രവർത്തനങ്ങൾക്കും, സ്കൂൾ തല പ്രവർത്തനങ്ങൾക്കും ദൃശ്യഭാഷ നൽകി യു.ടൂബിൽ പ്രദർശിപ്പിക്കുക, ആഴ്ച്ചയിൽ ഒരിക്കൽ കുട്ടികളുടെ

രചനകൾ ബ്ലോഗിൽ പ്രകാശിപ്പിക്കുക ,കൈയെഴുത്തു മാസികകൾ ഡിജിറ്റലായി പ്രകാശനം ചെയ്യുക

എന്നതാണ് പദ്ധതി ലക്ഷ്യം. യോഗം നഗരസഭ അദ്ധ്യക്ഷൻ റോയി എബ്രാഹം ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് ഉദ്ഘാടനം കൈറ്റ് ജില്ല കോഓർഡിനേറ്റർ പി.എൻ. സജിമോൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ് അദ്ധ്യക്ഷനായിരുന്നു.

വിദ്യാഭ്യാസ സമിതി അധ്യക്ഷർ സി.എൻ.പ്രഭകുമാർ, കൗൺസിലർമാരായ പി.സി.ജോസ്, ലിനു മാത്യു, എ.ഇ.ഒ ജോർജ് തോമസ്, ബി.പി.ഒ,പി.എസ്.സന്തോഷ്, ഹെഡ്മിസ്ട്രസ് ആർ.വത്സല ദേവി,കൈറ്റ്മാസ്റ്റർ ശ്യാംലാൽ, കെ.വി.ബാലചന്ദ്രൻ ,സി.പി.രാജശേഖരൻ

, ഹണി റെജി, മനോജ് നാരായണൻ, ഐ.ടി. കോഡിനേറ്റർമാരായ നിഖിൽ ജോസ്, ഷീബ .ബി.പിള്ള എന്നിവർ സംസാരിച്ചു.