മൂവാറ്റുപുഴ: ആവോലിയിൽസ്റ്റേറ്റ് ബാങ്ക് നിലനിർത്തേണ്ടത് നാടിന്റെ പുരോഗതിക്ക് അനിവാര്യമെന്ന് എൽദോ എബ്രഹാം എം എൽ എപറഞ്ഞു.സ്റ്റേറ്റ് ബാങ്ക് ശാഖ നിർത്തൽ ചെയ്യുന്നതിനെതിരേ ആവോലിയിൽ മർച്ചന്റ്സ് അസോസിയേഷന്റെയും ജനകീയ സമരസമിതിയുടേയും ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എൽ എ .വ്യാപാരി വ്യവസായി ഏകോപന സമിതി ആവോലി യൂണിറ്റ് പ്രസിഡന്റ് സൈമൺ ജോസ് അദ്ധ്യക്ഷത വഹിച്ചു.ജില്ല വൈസ് പ്രസിഡൻറ് പി.എ.കബീർ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ടി.എം.ഹാരിസ്, അസോസിയേഷൻ മേഖല സെക്രട്ടറി സിജു സെബാസ്റ്റ്യൻ, വാഴക്കുളം യൂണിറ്റ് പ്രസിഡൻറ് തോമസ് വർഗീസ് താണിക്കൽ, കെ.പി.ഉമ്മർ, ജോർജ് തെക്കുംപുറം, അലക്സാണ്ടർ ജോർഡി, അലോഷ്യസ്, ജോസ് എടപ്പാട്ട്, സെൽവി ജോസ് എന്നിവർ പ്രസംഗിച്ചു. അടുത്ത മാസംമൂന്നിന് അസോസിയേഷൻ ഭാരവാഹികൾ എൽദോ എബ്രഹാം എം എൽ എ യുടെ നേതൃത്വത്തിൽ മന്ത്രി തോമസ് ഐസകിനെ തിരുവനന്തപുരത്ത് സന്ദർശിച്ച് ഇക്കാര്യത്തിൽ നിവേദനം നൽകും.