ആലുവ: കെ.എസ്.ആർ.ടി.സി ഡിപ്പോ നവീകരിക്കുന്നതിനായി കെട്ടിടം പൊളിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണം ആരംഭിക്കാത്തതിൽ മുസ്ലീം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. എ.ടി.ഒയക്ക് മുസ്ലീ ലീഗ് ജില്ല സെക്രട്ടറി ഹംസ പാറക്കാട്ട്, നിയോജക മണ്ഡലം പ്രസിഡന്റ എം.കെ.എ. ലത്തീഫ്, സെക്രട്ടറി പി.എ. താഹിർ എന്നിവരുടെ നേതൃത്വത്തിൽനിവേദനം സമർപ്പിച്ചു.
, കനത്ത മഴയിൽ ദുരിതം അനുഭവിക്കുന്ന യാത്രക്കാർക്ക് താത്കാലിക കാത്തു നിൽപ്പ് കേന്ദ്രം നിർമ്മിക്കുക, സമയ വിവരപട്ടിക സ്ഥാപിക്കുക, യാത്രക്കാരായ സ്ത്രീകൾക്കും കുട്ടികൾക്കും ടോയ്ലറ്റ് സംവിധാനം ഒരുക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ഭാരവാഹികളായ പി.കെ.എ. ജബ്ബാർ, അഷറഫ് വള്ളൂരാൻ, സി.കെ. അമീർ, ഹസ്സൻ കീഴ്മാട്, അക്‌സർ മുട്ടം, പി എ സമദ് എന്നിവർ സംബന്ധിച്ചു.