പിറവം :തലച്ചോറ് ജീർണിക്കുന്ന അപൂർവങ്ങളിൽ അപൂർവമായ " ക്രൂട്സ് ഫെൽറ്റ് ജേക്കബ് ഡിസിസ് " എന്നരോഗം ബാധിച്ച ഗൃഹനാഥന് വേണ്ടത് ഒരുകൈസഹായം. വർഷങ്ങൾക്കുമുമ്പ് കടബാദ്ധ്യതയെത്തുടർന്ന് പിതൃസ്വത്ത് ബാങ്കുകാർ ജപ്തി ചെയ്തപ്പോൾ ഭാര്യയും രണ്ടു മക്കളുമായി വാടക വീട്ടിലേക്ക് താമസം മാറുകയായിരുന്നു വട്ടപ്പാറ സ്വദേശി കാവ്യത്ത് ഉല്ലാസ് എന്ന കെട്ടിട നിർമ്മാണ തൊഴിലാളി.കഴിഞ്ഞ ഏപ്രിൽ 13 ന് പണിസ്ഥലത്ത് കുഴഞ്ഞുവീണു. .കോട്ടയം മെഡിക്കൽ കോളേജിൽ നട്ടെല്ല് തുളച്ചെടുത്ത് സാമ്പിൾ ബാംഗ്ലൂരിലെ ലാബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത് വിദഗ്ദ്ധ ചികിത്സയ്ക്ക് പണം ഇല്ലാത്തതിനാൽ പിറവം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മരുന്നിന് മാത്രം പ്രതിമാസം 8000 രൂപയോളം ചെലവ് വരും .ഒപ്പം നിന്ന് ശുശ്രൂഷിക്കുന്ന ഭാര്യയ്ക്ക് പിത്തസഞ്ചി വികസിക്കുന്നരോഗമുണ്ട്.എത്രയും നേരത്തെ സർജറി ആവശ്യമാണെന്ന് എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ നിർദേശിച്ചു.ചലനശേഷി നഷ്ടപ്പെട്ട ഉല്ലാസിന്റെ സമിപത്തു നിന്നും മാറാനാവാത്ത സഹചര്യത്തിൽ ഇവരുടെയും ചികിത്സയും മുടങ്ങി..വാടക വിടൊഴിഞ്ഞു കൊടുക്കേണ്ടി വന്നതോടെ പ്ലസ് വൺ വിദ്യാർത്ഥിയായ അശ്വിന്റെയും നാലാം ക്ലാസ് വിദ്യാർത്ഥിനിയായ അനന്യയുടെയും പഠനവും വഴിമുട്ടി.കുടുംബത്തിന്റെ ദുരവസ്ഥ കണ്ടറിഞ്ഞ എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് അംഗം സാലി പിറ്ററിന്റെ നേതൃത്വത്തിൽ ചികിത്സാ സഹായ സമിതി രൂപീകരിച്ചു. സഹായനിധിയിലേക്ക് ചെറിയ തോതിൽ സഹായം എത്തുന്നുണ്ട്.ആസ്‌ട്രേലിയയിലെ സഞ്ചാരികളുടെ പറുദീസ എന്നറിയപ്പെടുന്ന ഗോൾഡ്‌കോസ്റ്റിലെ മലയാളികൂട്ടായ്മയായ മലയാളിഅസോസിയേഷൻ,.1.80ലക്ഷംരൂപ ഉല്ലാസിന്റെ കുടുംബത്തിന് നേരിട്ട് കൈമാറി.ഗോൾഡ് കോസ്റ്റ് അസോസിയേഷൻ ട്രഷറർ ജെയ്സൺ ബേബി ,പിറവം താലൂക്ക് ഹോസ്പിറ്റലിൽ നടന്ന ലളിതമായ ചടങ്ങിൽ ചെക്ക് കൈമാറി. ചടങ്ങിൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോക്ടർ സുനിൽ ജെ ഇളംതട്ട് ഷിബു ചാലാപ്പിള്ളിൽ എന്നിവർ സന്നിഹിതരായിരുന്നു അദ്ധ്യാപകനും സാമൂഹിക പ്രവർത്തകനുമായ പി പി ബാബുവും , എടയ്ക്കാട്ടുവയൽ പഞ്ചായത്ത് മെമ്പർ സാലി പീറ്ററും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. എടയ്ക്കാട്ടുവയൽ ഗ്രാമ പഞ്ചായത്ത് പ്രിസിഡന്റ് ജെസ്സി പീറ്റർ, വൈസ് പ്രസിഡന്റ് എം സി സജികുമാർ, മുൻ പ്രസിഡന്റ് കെ ആർ ജയകുമാർ എന്നിവർ ഇടപെട്ട് രാജീവ് ഗാന്ധി ഹൗസിംഗ് കോളനിയിൽ 2.5 സെന്റ് സ്ഥലം ഉല്ലാസിന് വീട് നിർമിക്കാൻ നൽകി. വീടിന്റെ പ്രവർത്തനം പുരോഗമിക്കുന്നു