community-hallഉദ്ഘാടനത്തിന് കാത്ത് കിടക്കുന്ന കമ്മ്യൂണിറ്റി ഹാൾ

# ചെലവിട്ടത് 30 ലക്ഷം രൂപ

കാലടി: നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനത്തിന് കാത്ത് കിടക്കുന്ന കമ്മ്യൂണിറ്റി ഹാൾ ചോർന്നൊലിക്കുന്നു. ഗ്രാമ പഞ്ചായത്തിലെ മാണിക്കമംഗലം തോട്ടകത്ത് വിവേകാനന്ദ കോളനിയോട് ചേർന്ന് നിർമ്മിച്ച കെട്ടിടത്തിനാണ് ചോർച്ച കണ്ടത്. കോളനിയോട് ചേർന്ന പുറബോക്ക് ഭൂമിയിൽ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു നിർമ്മാണം. പട്ടികജാതി പട്ടികവർഗ വിഭാഗത്തിന്റെ ക്ഷേമത്തിനായി നിർമ്മിച്ച കമ്മ്യൂണിറ്റ് ഹാളിന് 30 ലക്ഷം രൂപയാണ് ചെലവിട്ടത്. നിർമ്മാണം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും ഹാൾ പൊതുജനങ്ങൾക്ക് തുറന്ന് നൽകിയിട്ടില്ല.

കോളനിയിലെ ഇരുപതോഓളം കുടുംബങ്ങളുടെ പൊതു ആവശ്യങ്ങൾക്കായി നിർമ്മിച്ച കെട്ടിടത്തിൽ തുടക്കത്തിലേ അഴിമതിയുണ്ടെന്ന് ആരോപണമുയർന്നിരുന്നു. ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് നിർമ്മാണ ജോലികൾ സാധാരണ രീതിയിൽ ടെണ്ടർ പരസ്യം നൽകിയാണ് കരാറുകാരെ ക്ഷണിക്കുന്നത്. എന്നാൽ ഇതിന് വീപരിതമായി സ്ഥിരമായി ഒരു കരാറുകാരന് തന്നെയാണ് കാലടി -അങ്കമാലി പ്രദേശത്തെ നിർമ്മാണങ്ങൾ ഏൽപ്പിക്കുന്നതെന്ന് നാട്ടുകാർ പരാതിപ്പെട്ടു. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നാണ് ആവശ്യം.