അങ്കമാലി.സി.പി.എം നേതാവായിരുന്ന എ പി കുര്യന്റെ പതിനെട്ടാമത് ചരമവാർഷിക ദിനാചരണം അങ്കമാലി ഏരിയാ കമ്മിറ്റി ആചരിച്ചു. പാലിശ്ശേരിയിൽ നടന്ന പ്രകടത്തിന് ശേഷം എസ് എൻ ഡി പി കവലയിൽ ചേർന്നപൊതു സമ്മേളനം സി പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എം പി പത്രോസ്ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് കെ കെ ഷിബു അദ്ധ്യക്ഷനായിരുന്നു.സ്വാഗത സംഘം ചെയർമാൻ കെ പി റെജീഷ് സ്വാഗതവും പാലിശ്ശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി ജോണി മൈപ്പാൻ നന്ദിയും പറഞ്ഞു.ജി സി ഡി എ ചെയർമാൻ വി സലിം,ജില്ലാ കമ്മിറ്റി അംഗം പി ജെ വർഗ്ഗീസ് ,കെ.പി. റെജീഷ് ,ജോണിമൈപ്പാൻ എന്നിവർ പ്രസംഗിച്ചു.