road
കാവുംങ്കര മാർക്കറ്റ് റോഡ്

മൂവാറ്റുപുഴ: കാവുങ്കര മാർക്കറ്റ് റോഡിലെ വ്യാപാര കേന്ദ്രങ്ങളിലെകയറ്റിറക്ക് അപകടക്കെണിയാകുന്നു.കയറ്റിറക്ക് നടത്തുന്ന വാഹനങ്ങളിലെ ചാക്ക് തലയിലേക്ക് വീഴുമൊ എന്ന ആശങ്ക യിലാണ്തിരക്കേറിയ ഈ റൂട്ടിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർ. പല വ്യജ്ഞന മൊത്ത വിപണിയടക്കം സ്ഥിതി ചെയ്യുന്ന ഇവിടെ ദിവസവും നൂറുകണക്കിന് ലോഡ് ചരക്കാണ് കയറ്റിറക്കുന്നത്.റോഡിന്റെ ഒരു വശത്ത് മാത്രം നിർത്തി കയറ്റിറക്ക് നടത്തണമെന്നാണ് നിയമമെങ്കിലുംപാലിക്കപെടാറില്ല.


തൊഴിലാളികളുടെ സൗകര്യത്തിനു വേണ്ടി റോഡിനിരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്ത് ഒരേസമയങ്ങളിൽ കയറ്റിറക്ക് നടത്തുന്നതുമൂലം കൊച്ചി-ധനുഷ് കോടി ദേശീയപാതയിലെ മാർക്കറ്റ് റോഡിൽ ഗതാഗതക്കുരുക്കും അപകടങ്ങളും തുടർകഥയായി. മാനദണ്ഡങ്ങൾ പാലിക്കാതെ റോഡിനിരുവശവും റോഡ് മദ്ധ്യത്തിലും വാഹനങ്ങൾ നിറുത്തി നടത്തുന്ന കയറ്റിറക്കിനെതിരെ വിവിധ സംഘടനകളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽപ്രതിഷേധമുയർന്നിട്ടും നടപടിയുണ്ടായില്ല. ചരക്കിറക്കുകയായിരുന്ന ലോറിയിൽ നിന്നും ശ്രദ്ധയില്ലാതെ വലിച്ചെറിഞ്ഞ ടാർപോളിൻ വീണുണ്ടായ അപകടത്തിൽ

വെള്ളിയാഴ്ച രാവിലെ സ്കൂട്ടറിൽസ്കൂളിലേക്കു പോകുകയായിരുന്ന പതിനേഴുകാരനായ വിദ്യാർത്ഥി ദാരുണമായി മരിച്ചു. നിയന്ത്രണം വിട്ട സ്കൂട്ടർ എതിരെ വരികയായിരുന്ന ബസിനടിയിൽ പെടുകയായിരുന്നു. ശക്തമായ നടപടി സ്വീകരിക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.