പറവൂർ : വാവക്കാട് എസ്.എൻ.ഡി.പി ശാഖായോഗം, വനിതാസംഘം കേന്ദ്ര സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ ഗിരിധർ ഐ ഇൻസ്റ്റിറ്റിട്ടിന്റേയും എസ്.എസ്.എം.ഐ റിസർച്ച് ഫൗണ്ടേഷന്റെയും സഹകരണത്തോടെ വാവക്കാട് എസ്.എൻ.ഡി.പി ഹാളിൽ സൗജന്യ നേത്രപരിശോധന ക്യാമ്പും നേത്ര സംരക്ഷ ബോധവത്കരണ ക്ളാസും നടത്തി. വനിതാസംഘം കേന്ദ്ര സമിതി വൈസ് പ്രസിഡന്റും യോഗം കൗൺസിലറുമായ ഇ.എസ്. ഷീബ ടീച്ചർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര വനിതാ സംഘം പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് എം.ആർ. ആനന്ദൻ, സിന്ധു മനോജ്, ബിൻസി, ഇ.ആർ. അംബുജാക്ഷൻ തുടങ്ങിയവർ സംസാരിച്ചു. ഡോ. നിസ ക്ളാസെടുത്തു.