ആലുവ: യു.ഡി.എഫ് ജില്ലാ കമ്മിറ്റി സെപ്തംബർ മൂന്നിന് രാവിലെ 10 മണി മുതൽ നാലാം തീയതി രാവിലെ 10 മണി വരെ നടത്തുന്ന രാപകൽ സമരത്തിൽ ആലുവയിൽ നിന്നും 1000 പേർ പങ്കെടുക്കും.
അൻവർ സാദത്ത് എം.എൽ.എ നിയോജക മണ്ഡലം യോഗം ഉദ്ഘാടനം ചെയ്തു. ചെയർമാൻ ലത്തീഫ് പുഴിത്തറ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ എം.എ. ചന്ദ്രശേഖരൻ, പി.എൻ. ഉണ്ണിക്കൃഷ്ണൻ, തോപ്പിൽ അബു, പി.വൈ. വർഗിസ്, എം.കെ.എ. ലത്തീഫ്, പി.എ. താഹിർ, ഡെമിനിക്ക് കാവുങ്കൽ, ജി. വിജയൻ, സാബു റാഫോൽ, ടി.ആർ. തോമസ് എന്നിവർ സംസാരിച്ചു.