special
ഫാത്തിമ ടീച്ചർ

മൂവാറ്റുപുഴ:. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വി.എച്ച് എസ് ഇ വിഭാഗത്തിൽ മികച്ച അദ്ധ്യാപക അവാർഡ്ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ മുൻ പ്രിൻസിപ്പൽ ഫാത്തിമ റഹീമിന് ലഭിച്ചു .ജി വി എച്ച് എസ് എസ് മാതിരപ്പള്ളിയിൽ നിന്നും തുടങ്ങി ഇൗസ്റ്റ് മാറാടി സ്ക്കൂളിലൂടെ തട്ടക്കുഴ ജി വി എച്ച്എസ് എസിൽ എത്തിയ ഫാത്തിമ റഹിം , എൻ എസ് എസ് ഡിസ്ട്രിക്ട് ഗവർണ്ണർ, കൗൺസിലർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ , റിസോഴ്സ് പേഴ്സൺ, വൊക്കേഷണൽ ടീച്ചർ, റസിൻഡൻസ് അസോസിയേഷൻ പ്രസിഡന്റ്എന്നിനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് . അടച്ചു പൂട്ടലിന്റെ ഭീഷണിയിലായിരുന്നഗവ.വി എച്ച് എസ് എസിനെഎറണാകുളം ജില്ലയിലെ മികച്ച വിദ്യാലയമാക്കി. . പെരുമ്പാവൂരിൽ പ്രമുഖ ഇ.എൻ.ടി ഡോക്ടർ ടി.എ റഹീമിന്റെ ഭാര്യയാണ്.

മകൻ: മുഹമ്മദ് അസ്‌ലം (എംബിബിഎസ് വിദ്യാർത്ഥി, കോട്ടയം ഗവ.മെഡിക്കൽ കോളേജ്) മകൾ: അജ്മിയ റഹീം (എം ബി ബിഎസ് വിദ്യാർത്ഥിനി, മധുരൈ മെഡിക്കൽ കോളേജ്)