കൊച്ചി: കൊച്ചി സർവ്വകലാശാലയിലെ സ്‌കൂൾ ഒഫ് എൻജിനീയറിംഗ് മെക്കാനിക്കൽ വിഭാഗം നടത്തുന്ന 'ഇൻഡസ്ട്രിയൽ ഒട്ടോമേഷൻ ആൻഡ് മെഷർമെന്റ്‌സ്' ഹ്രസ്വകാല കോഴ്‌സ് സെപ്തംപർ 18ന് ആരംഭിക്കും. ഡ്രൈവുകൾ, വാൽവുകൾ, വിവിധയിനം കൺട്രോളുകൾ എന്നിവയിൽ വിശദമായ പഠനാവസരവും സർഫസ് റഫ്‌നെസ്സ് ടെസ്റ്റർ, പ്രൊഫൈൽ പ്രൊജക്ടർ, സ്‌ട്രെയിൻ മെഷർമെന്റ്, വൈബ്രേഷൻ അനാലിസിസ് സോഫ്റ്റ്‌വെയർ എന്നിവയിൽ പ്രവൃത്തി പരിചയവും കോഴ്‌സിൽ ഉൾപ്പെടുന്നു. നാലാഴ്ച ദൈർഘ്യമുള്ള പരിശീലനത്തിന് മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ അനുബന്ധ ബ്രാഞ്ചുകളിൽ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവർക്കും, വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഫീസ് ജി.എസ്.ടി ഉൾപ്പെടെ 11800/- രൂപ. വിശദ വിവരങ്ങൾക്ക് : കോഴ്‌സ് കോ-ഓർഡിനേറ്റർ. ഫോൺ: 9496215993, ഇ-മെയിൽ: bijuncusat@gmail.com വെബ്‌സൈറ്റ്: www.cusat.ac.in