പള്ളുരുത്തി: ഗവ.സ്ക്കൂളിനു മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു മൂലം അപകടങ്ങൾ പതിവാകുന്നു. പള്ളുരുത്തി വെളി പഞ്ചായത്ത് റോഡിൽ സ്വകാര്യ വാഹനങ്ങൾക്ക് പുറമെ സ്കൂൾ ബസുകളും പാർക്ക് ചെയ്യുന്നതോടെ അപകടം പതിവാകുയാണ്. ഇതു വഴി തങ്ങൾ നഗർ, പള്ളുരുത്തി വെളി, കുമ്പളങ്ങി വഴി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള വാഹനങ്ങളും യാത്രക്കാരുമാാണ് കടന്നു പോകുന്നത്. പ്രധാന ജംഗ്ഷനായ ഇവിടെ രാവിലത്തെ സമയം ഒരു ട്രാഫിക് വാർഡനെ പോലും ഡ്യൂട്ടിക്കിടാറില്ല. ഈ ഭാഗത്ത് 3 സ്ക്കൂളുകളാണ് പ്രവർത്തിക്കുന്നത്. ഇതിനു സമീപത്ത് തന്നെയാണ് കെ.എസ്.ഇ.ബി ഓഫീസും പ്രവർത്തിക്കുന്നത്. സ്ക്കൂൾ പരിസരമായിട്ടും ഈ ഭാഗത്തെ റോഡുകളിൽ ഒരു ഹബ് പോലും നിർമ്മിക്കാൻ അധികാരികൾക്കായില്ല. പള്ളുരുത്തി വെളി പഞ്ചായത്ത് റോഡ് വഴി കെ.എസ്.ഇ.ബി ഓഫീസ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും തങ്ങൾ നഗറിൽ നിന്നും പള്ളുരുത്തി വെളി ഭാഗത്തേക്ക് വരുന്ന വാഹനങ്ങളുമാണ് പലപ്പോഴും അപകടത്തിൽപ്പെടുന്നത്.സ്ക്കൂളിനു മുന്നിൽ പത്തോളം വാഹനങ്ങളാണ് പാർക്ക് ചെയ്യുന്നത്. സ്ക്കൂൾ സമയമായ രാവിലെ 9 വൈകിട്ട് 4 നും വാഹന പാർക്കിംഗ് ഒഴിവാക്കണമെന്നാണ് സ്ക്കൂൾ അധികൃതരും രക്ഷിതാക്കളും ഒരേ സ്വരത്തിൽ പറയുന്നത്.
സ്കൂൾ സമയങ്ങളിലും പാർക്കിംഗ്
രാവിലെ 9 മണിയോടെ സ്ക്കൂൾ വാഹനങ്ങളിൽ വന്നിറങ്ങുന്ന വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെടുന്നത്. സ്വകാര്യ വ്യക്തികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു മൂലം സ്ക്കൂൾ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്ത സ്ഥിതിയാണ്.കഴിഞ്ഞ ദിവസം ഗവ. സ്ക്കൂളിലെ വിദ്യാർത്ഥി അപകടത്തിൽപ്പെട്ടു.
പാർക്കിംഗ് നിയന്ത്രിക്കുന്നത് സ്വകാര്യ സ്ക്കൂളിലെ വാച്ച്മാൻ