കൊച്ചി:തൊഴിലിനും ഉന്നതപഠനത്തിനും നഗരത്തിലെത്തുന്ന പട്ടികവർഗ വിദ്യാർത്ഥികൾക്ക് സുരക്ഷിത കൂടൊരുക്കാൻ മൾട്ടിപർപ്പസ് ഹോസ്റ്റൽ നിർമ്മാണം പൂർത്തിയായി. ഇന്ന് വൈകിട്ട് മൂന്നിന് മന്ത്രി എ.കെ.ബാലൻ ഫോർഷോർ റോഡിലുള്ള മൾട്ടിപർപ്പസ് ഹോസ്റ്റൽ ഉദ്ഘാടനം ചെയ്യും.
പട്ടികവർഗക്കാരായ പോസ്റ്റ് മെട്രിക് വിദ്യാർത്ഥികൾക്കാണ് മൾട്ടിപർപ്പസ് ഹോസ്റ്റലിന്റെ പ്രയോജനം ലഭിക്കുക.100 പേർക്കുള്ള താമസ സൗകര്യമാണ് ഹോസ്റ്റലിൽ ഒരുക്കിയിരിക്കുന്നത്.
പട്ടികവർഗ പോസ്റ്റ് മെട്രിക് വിദ്യാർതിത്ഥികൾക്ക് ഹോസ്റ്റൽ ഫീസില്ല..1694 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ 7.198 കോടി രൂപ മുതൽമുടക്കിലാണ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. കിറ്റ്കോയ്ക്ക് ആയിരുന്നു നിർമ്മാണ ചുമതല.