കൊച്ചി: കോർപ്പറേഷന്റെ പരിധിയിൽ പെട്ട വഴിയോര കച്ചവടക്കാർക്ക് വെൻഡിംഗ് കമ്മിറ്റി രൂപീകരിക്കാത്തതിലും ഐ.ഡി.കാർഡും ലൈസൻസും നൽകാത്തതിലും പ്രതിഷേധിച്ച് ഒക്‌ടോബർ ഒന്നു മുതൽ കോർപ്പറേഷന് മുന്നിൽ അനിശ്ചിത കാല സത്യാഗ്രഹം നടത്താൻ എറണാകുളം ജില്ല വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) തീരുമാനിച്ചു. വഴിയോര കച്ചവടക്കാർ ഒരു ദിവസത്തെ കച്ചവടത്തിൽ നിന്നുള്ള വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. അഞ്ചാം തീയതിയിലെ വരുമാനമാണ് ഇതിനായി നീക്കിവയ്ക്കുന്നത്.കെ.കെ.ശിവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി കെ.എ.ഉസ്മാൻ റിപ്പോർട്ട് അവതരിപ്പിച്ചു.