മൂവാറ്റുപുഴ: വിദ്യാർത്ഥികൾക്ക് സിനിമയുടെ സാങ്കേതിക വശങ്ങളെ കുറിച്ച് മനസ്സിലാക്കുവാനും സിനിമാ നിർമ്മാണത്തിന്റെ അടിസ്ഥാന വിവരങ്ങൾ പഠിക്കുവാനുമായി നേര് ഫിലിംസിന്റെ സഹകരണത്തോടെ 7ന് പേഴക്കാപ്പിള്ളി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ചലച്ചിത്ര ശില്പശാലയുടെ ലോഗോ പ്രകാശനം ചലച്ചിത്ര താരം ജയരാജ് വാര്യർ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എൻ.അരുൺ, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ഫൈസൽ മുണ്ടങ്ങാമറ്റം, കെ.എൻ.നാസർ എന്നിവർ പങ്കെടുത്തു.